മാധ്വ തുളു ബ്രാഹ്മണ സമാജം ആറ്റിങ്ങൽ യൂണിറ്റ് ഒമ്പതാം വാർഷിക സമ്മേളനം മുഖ്യ രക്ഷാധികാരി ജെ ശ്രീനിവാസൻപോറ്റി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ് സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ കേന്ദ്രഘടകമായ ഉടുപ്പി മാധ്വ ബ്രാഹ്മണ സഭയുടെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജി സ്വയംപ്രഭാദേവിയെ ജെ ശ്രീനിവാസൻപോറ്റി പൊന്നാടയണിയിച്ച് ആദരിച്ചു.... പ്രസിഡന്റായി എസ് സന്തോഷ്‌കുമാറിനെയും , വൈസ് പ്രസിഡന്റായി എസ് ജയശങ്കറിനെയും, സെക്രട്ടറിയായി ആർ രമേഷിനെയും , ഖജാൻജിയായി വി ആർ അനന്തരാമനേയും, എസ് രാജൻബാബുവിനെ ജോയിന്റ് സെക്രട്ടറിയായും പുതിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു ... SSLC , പ്ലസ്ടു വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.