ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ.ഗേൾസ് എച്ച്.എസ്.എസിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകീട്ട് നാലിന് സ്‌കൂൾ അങ്കണത്തിൽ സമ്മേളനം പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ., അടൂർ പ്രകാശ് എം.പി., നഗരസഭാധ്യക്ഷ എസ്.കുമാരി തുടങ്ങിയവർ പങ്കെടുക്കും.
കിഫ്ബിയിൽ നിന്ന് 3.5 കോടി രൂപ ചെലവിട്ടാണ് ബഹുനില മന്ദിരം നിർമിച്ചത്. 13 ക്ലാസ് മുറികളും രണ്ടുചെറിയ ഹാളുകളും ഉൾപ്പെടുന്നതാണ് കെട്ടിടം. 2018-ലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.