സെമി പോരിനുള്ള അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു, ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല; നിര്‍ണായക മാറ്റങ്ങള്‍

ദോഹ: ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു. ലിസാര്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പരേഡെസും മാര്‍ക്കസ് അക്യുനക്ക് പകരം ടാഗ്ലിഫിക്കോയും അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ഏയ്ഞ്ചല്‍ ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല.

കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ ഡി മരിയ പകരക്കാരനായി ഇറങ്ങിയിരുന്നു. അക്യുനക്കും മോണ്ടിയാലിനും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ലഭിച്ച മഞ്ഞക്കാര്‍ഡാണ് ഇന്നത്തെ മത്സരം നഷ്ടമാക്കിയത്. തൊട്ടു മുന്‍ മത്സരതതിലും മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാല്‍ ഇരുവര്‍ക്കും നിര്‍ണായക സെമിയില്‍ ഇറങ്ങാന്‍ കഴിയാതെ വന്നു.

അര്‍ജന്‍റീന ഭയക്കണം, ക്രൊയേഷ്യയുടെ സാധ്യതാ ഇലവന്‍- ഏറ്റവും പുതിയ റിപ്പോര്‍ട്ട്

നെതര്‍ലന്‍ഡ്സ് ഡിഫന്‍ഡര്‍ ജൂലിയന്‍ ടിംബറിനെ ഫൗള്‍ ചെയ്തതിനാണ് അക്യുനക്ക മഞ്ഞക്കാര്‍ഡ് ലഭിച്ചതെങ്കില്‍ കോഡി ഗാക്പോയ്ക്കെതിരെ കൈയാങ്കളിക്ക് മുതിര്‍ന്നതാണ് മോണ്ടിയാലിന് വിനയായത്.

Argentina XI (4-3-3): E. Martinez; Molina, Paredes, Otamendi, Tagliafico; Fernandez, De Paul, Mac Allister; Di Maria, Messi, Alvarez.

Croatia Probable XI (4-3-3): Livakovic; Juranovic, Gvardiol, Lovren, Sosa; Modric, Brozovic, Kovacic; Pasalic, Kramaric, Perisic