മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എൻ. സതീഷ് (62) അന്തരിച്ചു. ഡൽഹി ചാണക്യപുരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.
തലശ്ശേരി കുന്നത്ത് നല്ലോളി കുടുംബാംഗമാണ്. വിരമിച്ച ശേഷം എറണാകുളത്ത് എളമക്കരയിലായിരുന്നു താമസം. തിരുവനന്തപുരം, കാസർകോട് കളക്ടർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ, ടൂറിസം ഡയറക്ടർ, റജിസ്ട്രേഷൻ ഐജി, പാർലമെന്ററി അഫയേഴ്സ് സെക്രട്ടറി, സപ്ലൈകോ എംഡി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
തഹസില്‍ദാറായി റവന്യു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഗവണ്‍മെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്. 2004ലാണ് ഐഎഎസ് ലഭിച്ചത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗമായിരുന്നു. രമയാണ് ഭാര്യ. മകള്‍ : ഡോ. ദുര്‍ഗ്ഗ, മരുമകന്‍ : ഡോ. മിഥുന്‍ ശ്രീകുമാർ.