ആലംകോട് പുളിമൂട് ജംഗ്ഷനിൽ സ്കൂൾവാൻ അപകടത്തിൽപ്പെട്ടു.

ആറ്റിങ്ങൽ: ആലംകോട് പുളിമൂട് ജംഗ്ഷനിൽ വെച്ച് പെറ്റൽ പ്ലേ സ്കൂളിന്റെ വാനിലാണ് സ്വകാര്യ ബസ് ഇടിച്ചത്. കുട്ടികളുമായി സ്കൂൾവാൻ ആലംകോട് നിന്ന് ആറ്റിങ്ങലിലേക്കുള്ള യാത്രാമധ്യേ പുളിമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ എതിർ ദിശയിൽ നിന്ന് കെഎസ്ആർറ്റിസി ബസിനെ മറികടന്നുവന്ന ആർ.കെ.വി ബസാണ് വാനിന്റെ വശങ്ങളിൽ ഇടിച്ചത്. അപകടത്തിൽ വാനിന്റെ ചില്ല് തകർന്ന് അകത്തിരുന്ന കുട്ടികളുടെ ദേഹത്തേക്ക് പതിച്ചു. വശത്തെ സീറ്റിലിരുന്നിരുന്ന കുട്ടികളുടെ ദേഹത്തും മുഖത്തും ചില്ലു തറഞ്ഞുകയറി പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.