കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും നിസാം എന്ന യുവാവിനെ രണ്ടു കാറുകളിലായെത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയായ വനിതയടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും നിസാമിന് കണ്ടെത്തുകയും ചെയ്തു.
നിരവധി കേസുകളിലെ പ്രതിയായ നിസാം കാപ്പ കേസിലെ പ്രതിയാണ്.കല്ലമ്പലം സ്വദേശികളായ കർണൽരാജ്, ഷെറിൻ മുബാറക്ക് എന്നിവരുടെ സ്ഥാപനത്തിലെ ലോറി ഡ്രൈവർ ആയിരുന്ന നിസാം ലോറിയുമായി കടന്നുകളഞ്ഞതാണ് വിരോധം തോന്നാൻ കാരണം. തുടർന്ന് നിരവധി കേസുകളിൽ DIG നിഷാന്തിനി IPS കാപ്പ നിയമം പ്രകാരം സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിരുന്ന നിസാമിനെ കിളിമാനൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം 22.11. 2022 രാത്രി 9ന് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. 29 ആം തീയതി നിസാമിന്റെ ബന്ധുവായ തൻസീർ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു.ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നും പ്രതിയായ കാർണൽരാജിനെ തിരിച്ചറിയുകയും, ഫോൺ കോളുകളും മറ്റും പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ കോയമ്പത്തൂരിൽ എത്തിയിട്ടുള്ളതായി മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് അന്വേഷണസംഘം കോയമ്പത്തൂരിൽ എത്തുകയും മൂന്ന് അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതികളുമായി ബന്ധപ്പെട്ട നൂറോളം പേരുടെ കോൾ ഡീറ്റെയിൽസുകൾ പരിശോധിച്ചതിൽ നിന്നും തട്ടിക്കൊണ്ടു പോകുന്നതിന് നേരിട്ട് നേതൃത്വം നൽകിയ പ്രതികളായ അയത്തിൽ സ്വദേശി ശിവകുമാർ (28), ഒറ്റൂർ സതി നിവാസിൽ ബിനു (33), പുല്ലമ്പാറ, പാലാങ്കോണം വിജി ഭവനിൽ വർക്കി എന്നു വിളിക്കുന്ന ബിജു (39) പ്രതികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി കോയമ്പത്തൂരിൽ എത്തിച്ച എറണാകുളം സ്വദേശി ആഷിക് (34), തട്ടിക്കൊണ്ടു പോകലിന് നിർദ്ദേശം നൽകിയ ഒന്നാംപ്രതിയായ കർണൽരാജിന്റെ ബിസിനസ് പങ്കാളി കൂടിയായ ഷെറിൻ മുബാറക്ക് (36) എന്നീ പ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കർണൽ രാജ് കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ഡി ഐ ജി നിഷാന്തിനി ഐപിഎസ് നേരിട്ട് നിർദ്ദേശങ്ങൾ നൽകുകയും, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പ അന്വേഷണത്തിന് നേതൃത്വം നൽകുകയുമായിരുന്നു. അന്വേഷണസംഘത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ISHO സനോജ്.എസ്, SI.വിജിത്ത് കെ. നായർ,രാജേന്ദ്രൻ, ASI ഷാജിം,, താഹിറുദ്ദീൻ,SCPO രജിത്ത് രാജ്, ബിനു,ഷിജു,മഹേഷ്,CPO ശ്രീരാജ്, കിരൺ എന്നിവരും ഷാഡോ ടീം അംഗങ്ങളായ SI. ഫിറോസ്,ASI ദിലീപ്, SCPO. അനൂപ്, ഷിജു എന്നിവർ ഉൾപ്പെട്ടിരുന്നു.