ചുട്ട മറുപടിയുമായി പത്തനംതിട്ട കളക്ടർ, അന്ന് അമ്മ എടുത്തതേ ഉള്ളൂ, ഇന്ന് മൽഹാർ ആശുപത്രി ഉദ്ഘാടകൻ

മകനെ എടുത്തു പൊതു പരിയാടിയിൽ പ്രസംഗിച്ചതിനെ വിമർശിച്ചവർക്ക് ചുട്ട മറുപടി നൽകി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ . ചെങ്ങന്നൂർ ഡോ . കെ . എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആണ് കളക്ടറും മകനും വെവ്വേറെ ഉത്ഘാടനങ്ങൾ നിർവ്വഹിച്ചത് . കോസ്‌മെറ്റോളജി സെന്റർ സ്കിൻഡ്രല്ലയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ നിർവ്വഹിച്ചപ്പോൾ കിഡ്സ് പ്ലേ ഏരിയ ഫെയറി ലാൻഡിന്റെ ഉദ്ഘാടനം മകൻ മൽഹാർ ദിവ്യ ശബരിനാഥൻ ആണ് നിർവ്വഹിച്ചത് . സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ ഉദ്ഘാടനം ഇപ്പോൾ പല ചാനലുകളും ഏറ്റെടുത്തിരിക്കുകയാണ് . കളക്ടറുടെ ഈ നിലപാട് സ്ത്രീ ശാക്തീകരണത്തിന് ഉത്തേജനം പകരുന്നതാണെന്നു നിരവധി പേരാണ് പറഞ്ഞത് . "കളക്ടർ മകനെ പൊതുപരിപാടിയിൽ കൂടെക്കൂട്ടുന്നത് മനസിലാക്കണമെങ്കിൽ സെൻസ് വേണം സെൻസിറ്റിവിറ്റി വേണം സെൻസിബിലിറ്റി വേണം", "അന്ന് ബേബി ശ്യാമിലി, ഇന്ന് കളക്ടറുടെ മകൻ മാസ്റ്റർ മൽഹാർ, മലയാളിയുടെ പോന്നോമനകൾ", "കളക്ടറും അമ്മയാണ്, മൽഹാറും ഒരു മകനാണ്", "വാമോസ് മൽഹാർ", എന്ന് തുടങ്ങി രസകരമായ അഭിപ്രായങ്ങൾ ആണ് പലരും രേഖപ്പെടുത്തിയത് . മൽഹാറിന്റെ കുസൃതിത്തരങ്ങൾ കണ്ട് ഇനിയും ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കും എന്നാണു കെ എം സി ആശുപത്രി സി . ഇ. ഒ. ജോർജ്ജ് ചെറിയാൻ പറയുന്നത് . കേരളത്തിൽ മികച്ച നിലവാരമുള്ള ഒരു ചർച്ച തുടങ്ങി വെക്കാൻ കളക്ടറുടെ ഈ നിലപാട് ഇടവരുത്തി . കെ എം സി യിൽ നിന്ന് തുടങ്ങി ഇനി അടുത്തത് KFC ഉദ്ഘാടനം ആയിരിക്കും എന്നാണ് അടുത്ത കമന്റ്.....