കൈക്കൂലി വാങ്ങി, വിജിലൻസ് പിടിച്ചു; പണം വിഴുങ്ങി ഉദ്യോഗസ്ഥൻ

കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായ പൊലീസുകാരൻ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സബ് ഇൻസ്പെക്ടറായ മഹേന്ദ്ര ഉല എന്ന പൊലീസുകാരനാണ് പോത്തുമോഷണക്കേസിൽ കൈക്കൂലി വാങ്ങിയത്.വിവരമറിഞ്ഞ് വിജിലൻസ് എത്തിയതോടെ ഇയാള്‍ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വിജിലൻസ് ഉദ്യോഗസ്ഥർ പോലീസുകാരന്റെ വായിൽ കൈകടത്തി പണം എടുക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.പോത്തുമോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ഇയാൾ പോത്തിന്റെ ഉടമസ്ഥനായ ശുഭനാഥ് എന്നയാളിൽ നിന്നും 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 6000 രൂപ ഇതിനകം കൈക്കൂലി നല്‍കിയ ഇയാള്‍ ബാക്കി തുക നൽകുന്നതിന് മുമ്പ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.