പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങില്‍ 241 പോലീസ് ഉദ്യോഗസ്ഥരാണ് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരം സ്വീകരിക്കുന്നത്. 57 പേര്‍ കമന്‍റേഷന്‍ ഡിസ്ക് ഏറ്റുവാങ്ങും. കേന്ദ്രആഭ്യന്തരമന്ത്രാലയം നല്‍കുന്ന മെഡല്‍ 31 പേര്‍ സ്വീകരിക്കും. ഫിക്കി അവാര്‍ഡിന് അഞ്ചു പേരും മികച്ച രീതിയില്‍ ഫയല്‍ തീര്‍പ്പാക്കിയതിന് 16 പേരുമാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. പുരസ്കാരവിതരണ ചടങ്ങ് സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ തത്സമയം കാണാം.