ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന വനംവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി *16.12.2022* തീയതി മുതൽ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കുന്നതാണ്. പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായതിനാൽ സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാവുന്നതാണ്. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിയ്ക്കണമെന്ന് അറിയിക്കുന്നു.
(ഒപ്പ്)
*ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
*തിരുവനന്തപുരം വനം ഡിവിഷൻ*