ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയ പാതയിൽ കഴിഞ്ഞദിവസം രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കുപറ്റി. ആറ്റിങ്ങൽ കിഴക്കുംപുറം ചിറവരമ്പത്ത് വീട്ടിൽ.
പി മണികണ്ഠന്റെയും ബി മഞ്ജുവിന്റേയും മകൻ എം മനീഷ് (16) ആണ് മരണപ്പെട്ടത്. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മനീഷും നയനും സഞ്ചരിച്ചവന്ന ബൈക്ക് ആറ്റിങ്ങൽ മുസ്ലിം പള്ളിക്ക് മുന്നിൽ എത്തിയപ്പോൾ റോഡ് മുറിച്ചു കടന്ന കാൽനാടായാത്രക്കാരനെ ഇടിച്ച ശേഷം റോഡിനു മധ്യത്തിലുള്ള ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന നയന്റെ തല ഡിവൈഡറിൽ ഇടിക്കുകയും മനീഷ് എതിർ വശത്തെ ട്രാക്കിൽ വീഴുകയും ആ സമയം അതുവഴി വന്ന കാർ ദേഹത്ത് കയറി ഇറങ്ങുകയുമായിരുന്നു. കാർ കയറിയിറങ്ങിയ മനീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.