ചാത്തന്നൂർ: ഇത്തിക്കര പാലത്തിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ കാവാലം പുതുവൽ വീട്ടിൽ സത്യദാസിന്റെ മകൾ ഹരിത (24) യാണ് മരിച്ചത്.ഇന്നലെ രാവിലെ 11 ഓടെ ഇത്തിക്കര പാലത്തിലായിരുന്നു അപകടം. ഹരിതയുടെ സുഹൃത്ത് ക്ലമന്റ് ജീസൺ മാത്യു പരിക്കുകളോടെ രക്ഷപ്പെട്ടു. ചാത്തന്നൂർ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസ് അതേ ദിശയിൽ ഇടത് ഭാഗത്ത് കൂടി വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
പാലത്തിലെ ഡിവൈഡറിനും ബസിനും ഇടയിൽപെട്ട് പെൺകുട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടിയുടെ വയറിൽ ബസിന്റെ പിൻചക്രം കയറിയിറങ്ങി. നാട്ടുകാർ ഉടൻതന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത്തിക്കര പാലത്തിൽ