കേരള രൂപീകരണത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പിന്നിലേക്ക് നീളുന്ന ചരിത്രമുള്ളവതാണ് നമ്മുടെ ട്രഷറികൾ. 1963 ൽ ലാൻഡ് റവന്യൂ വകുപ്പിനെ വിഭജിച്ചാണ് കേരള സംസ്ഥാന ട്രഷറി വകുപ്പ് രൂപീകരിച്ചത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി കേരളത്തിലെ ട്രഷറികൾ കൂടുതൽ ആധുനികവൽക്കരിക്കപ്പെടുകയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇടപാടുകാർക്ക് ഏറ്റവും നന്നായി സേവനം നൽകുന്ന സ്ഥാപനങ്ങളായി സംസ്ഥാനത്തെ ട്രഷറികൾക്ക് മാറാൻ കഴിഞ്ഞിട്ടുണ്ട്. സബ് ട്രഷറികളും ജില്ലാ ട്രഷറികളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം ഇന്ന് ജനസൗഹൃദ കേന്ദ്രങ്ങളാണ്.
സംസ്ഥാന ട്രഷറി ഡയറക്ടറേറ്റ് നാളിതുവരെയായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നിരുന്നത്. സ്വന്തമായി ഒരു കെട്ടിടം എന്നത് 60 വർഷക്കാലമായുള്ള സ്വപ്നമാണ്. ആ സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെടുകയാണ്.
സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരം പട്ടത്ത് ഇന്ന് ഉച്ചക്ക് 3.30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.