അപകട മേഖല
പാലത്തിന്റെ ഇരുവശങ്ങളിലും കൈവരിക്കൊപ്പം പാഴ്ച്ചെടികളും പാലം ആരംഭിക്കുന്ന ഭാഗത്തെ തണൽ മരങ്ങളും വളർന്ന് റോഡിലേക്ക് വളർന്ന് കിടക്കുകയായിരുന്നു. പാലത്തിലൂടെ ഒരു വാഹനം കടന്നുപോകുമ്പോൾ എതിരേ വാഹനം വന്നാൽ ഈ മരച്ചില്ലകളിൽ തട്ടാതെ ഇരു വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാറില്ലായിരുന്നു. പാലത്തിന്റെ തുടക്കഭാഗത്ത് വലിയ ഉയരത്തിലാണ് പാഴ്ച്ചെടികൾ വളർന്നു നിന്നത്. പാഴ്ചെടികളും റോഡിലെ വളവും ഇവിടെ സ്ഥിരം അപകടങ്ങൾക്ക് കാരണമായി, പാലം കഴിഞ്ഞാൽ എതിരേ വരുന്ന വാഹനം കാണണമെങ്കിൽ അവ തൊട്ട് മുന്നിലെത്തണം.
പാഴ്മരങ്ങൾ വെട്ടി, കൈവരികളിൽ പെയിന്റും
അധികൃതർ പാഴ്മരങ്ങൾ വെട്ടി നീക്കിയ ശേഷം പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പുൽക്കാടുകൾ വെട്ടി നീക്കി വൃത്തിയാക്കി. കഴുകി വൃത്തിയാക്കിയ കൈവരികളിൽ ബഹുവർണങ്ങളിൽ പെയിന്റടിച്ചതോടെ കൊല്ലമ്പുഴ പാലത്തിന് പുത്തൻ മുഖം കൈവന്നു. ഇനി ഇത് കെടാതെ സംരക്ഷിക്കാൻ നാട്ടുകാരും പരിസരവാസികളും മുന്നിട്ടു നിൽക്കണം. നവീകരണം നടത്തിയതോടെ തെരുവ് നായ്ക്കളും ഇവിടെ നിന്ന് അപ്രത്യക്ഷമായി.