മുതലപ്പൊഴി അഴിമുഖത്തുണ്ടായ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കോസ്റ്റൽ പോലീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരെ അനുമോദിച്ചു

ചിറയിൻകീഴ് : മുതലപ്പൊഴി അഴിമുഖത്തുണ്ടായ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കോസ്റ്റൽ പോലീസ് മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരെ അനുമോദിച്ചു. കോസ്റ്റൽ പോലീസ് വാർഡൻന്മാരായ ജോജി, വർഗ്ഗീസ് ,ജോവിൻ ,ടോമി ,മറൈൻ എൻഫോഴ്സമെൻ്റ് ബോട്ടിലെ ജീവനക്കാരായ ജോസ്, യേശുദാസൻ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, എന്നിവരെയാണ് അനുമോദിച്ചത്.അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നടന്ന അനുമോദന ചടങ്ങ് വർക്കല ഡി.വൈ.എസ്.പി നിയാസ് ഉദ്ഘാടനം ചെയ്തു.കോസ്റ്റൽ പോലീസ് എസ്.എച്ച്.ഒ കെ.കണ്ണൻ, എസ് ഐ രാഹുൽ, ജോയി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.