അബുദാബി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റെടുത്ത മലയാളി അന്തരിച്ചു. വർക്കല വെട്ടൂർ ചിനക്കര വളവീട്ടിൽ കുട്ടപ്പായി എന്ന മുഹമ്മദ് ഇസ്മായിൽ അബ്ദുൽ വാഹിദാണ്(63) മരിച്ചത്.
മുപ്പത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 24ന് നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റെടുത്തു തയ്യാറായി നില്ക്കവേയാണ് അല്ഐനിൽ വച്ച് മരണമടഞ്ഞത്. വെള്ളിയാഴ്ച ജോലിക്കിടയിൽ രക്തസമ്മർദ്ദം കൂടി തലച്ചോറിൽ രക്തസ്രാവം ഉണ്ടായി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ഫിഷ് മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. മയ്യിത്ത് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വെട്ടൂർ വടക്കേ പള്ളിയിൽ ഖബറടക്കും. ഭാര്യ: നിസ. അര്ഷാദ്(അല്ഐൻ), അബ്ദുല് അഹദ്, സഫിയ ബീവി, സലീമ, സലീന, ഷക്കീല, ജസീന എന്നിവർ സഹോദരങ്ങളാണ്.