സ്വർണവിലയിൽ വർധന

കൊച്ചി: മൂന്നു ദിവസം തുടര്‍ച്ചയായി ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,760 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4595 ആയി.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 760 രൂപ കുറഞ്ഞിരുന്നു.