72-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആശംസകൾ നേർന്നു.
നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടു. മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിനമായി ആചരിക്കാനാണ് ബിജെപി തീരുമാനം.
തമിഴ്‌നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാള്‍ ആഘോഷപരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഇന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരമാകും പാര്‍ട്ടി വിതരണം ചെയ്യുക. ഗുജറാത്തില്‍ മോദിയുടെ മുഖാകൃതിയില്‍ 72,000 ദീപങ്ങള്‍ തെളിയിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം 72 മരങ്ങള്‍ നടാനും 72 കുപ്പി രക്തം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.