ഇത്തവണത്തെ 25 കോടി രൂപയുടെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം ശ്രീവരാഹം സ്വദേശിക്ക്. ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപര്‍ ഭാഗ്യം. ശനിയാഴ്ച വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയില്‍ നിന്നാണു പഴവങ്ങാടിയില്‍ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍, ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഓണം ബംപര്‍ നറുക്കെടുത്തത്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ. കോട്ടയം മീനാക്ഷി ഏജന്‍സിയുടെ പാലായിലുള്ള ബ്രാഞ്ചില്‍നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. പാലായില്‍ ലോട്ടറി വില്‍പന നടത്തുന്ന പാപ്പച്ചന്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം.
മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കു ലഭിക്കും. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ ടിക്കറ്റുകള്‍ക്കാണു മൂന്നാം സമ്മാനം. ഇതില്‍ TD 545669 എന്ന ടിക്കറ്റും വിറ്റത് കോട്ടയത്തുനിന്നാണ്. ഭാഗ്യലക്ഷി ലക്കി സെന്‍റ്റില്‍നിന്നാണ് ടിക്കറ്റ് വിറ്റത്
ഹോട്ടൽ ജോലി ചെയ്തും ഓട്ടോ ഓടിച്ചുമാണ് അനൂപ് കുടുംബം നോക്കുന്നത്. വിദേശത്തേക്ക് പോകാൻ സഹകരണ ബാങ്കിൽ നിന്ന് ഇന്നലെ പാസായ അഞ്ച് ലക്ഷത്തിന്‍റെ വായ്പ ലോട്ടറി അടിച്ചതോടെ വേണ്ടെന്ന് വിളിച്ച് പറഞ്ഞു.
തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ് കേരളം. 25 കോടിയുടെ തിരുവോണം ബംബർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ അനൂപിനാണ് അടിച്ചത്. പഴവങ്ങാടിയിൽ നിന്ന് ഇന്നലെ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. എന്നാല്‍, ആ ഭാഗ്യം വന്ന വഴി അനൂപ് പറഞ്ഞപ്പോള്‍ കേട്ട് നിന്നവരെല്ലാം അമ്പരക്കുക തന്നെ ചെയ്തു.
മകന്‍റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചെടുത്ത കാശ് കൊണ്ടാണത്രേ ഭാഗ്യം കൊണ്ട് വന്ന ടിക്കറ്റ് എടുത്തത്. എന്തായാലും സമ്മാനം അടിച്ചതറിഞ്ഞ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയിരിക്കുകയാണ് അനൂപും കുടുംബവും. ഹോട്ടൽ ജോലി ചെയ്തും ഓട്ടോ ഓടിച്ചുമാണ് അനൂപ് കുടുംബം നോക്കുന്നത്. വിദേശത്തേക്ക് പോകാൻ സഹകരണ ബാങ്കിൽ നിന്ന് ഇന്നലെ പാസായ അഞ്ച് ലക്ഷത്തിന്‍റെ വായ്പ ലോട്ടറി അടിച്ചതോടെ വേണ്ടെന്ന് വിളിച്ച് പറഞ്ഞു.
ഹോട്ടൽ ബിസിനസ് നടത്തി ഭാര്യ മായക്കും മകൻ അദ്വൈതിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം നാട്ടിൽ തന്നെ കൂടാനാണ് ഇനി അനൂപിന്റെ പദ്ധതി. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. 2.5 രൂപ ആരാണോ സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് അയാൾക്കാകും ലഭ്യമാകുക. അങ്ങനെ ബംപർ ടിക്കറ്റെടുക്കാതെ ഒരാൾ കൂടി കോടിപതിയായി മാറും.