അഞ്ചുതെങ്ങ് സ്വദേശിയായ യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ.

അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മണ്ണക്കുളം സ്വദേശിയായ യുവാവിനെയാണ് ഇന്ന് രാവിലെയോടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കാണപ്പെട്ടത്.

അഞ്ചുതെങ്ങ് മണ്ണാക്കുളം ചായക്കുടി പുരയിടത്തിൽ വീട്ടുപേര്, ആൻഡ്രോ, ഷാളറ്റ് ദമ്പതികളുടെ മകൻ അജയ് എന്ന് വിളിക്കുന്ന ജ്യോതിഷ് (20) നെയാണ് രാവിലെയോടെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 7 മണിയോടെ വീട്ടിൽ നിന്നും പുറത്തുപോയ  ജോതിഷിനെ രാത്രി വൈകിയും തിരികെ എത്താത്തത്തിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്ന്വഷിച്ചുവരവേയാണ് കടയ്ക്കാവൂർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.