*കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു."*

മംഗലപുരം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് ടെക്നോസിറ്റിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുരുക്കുംപുഴ ഇടവിളാകം മാവിള വീട്ടിൽ തുളസീധരന്റെയും സനിലയുടെയും മകൻ സൈജു (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.15 യോടെയാണ് ടെക്നോസിറ്റിക്ക്  സമീപത്തായുള്ള കുത്തനെയുള്ള ഇറക്കത്തിൽ അപകടം നടന്നത്. പള്ളിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടിയുടെ ആഘാത്തിന്റെ ഇരുവാഹനത്തിന്റെയും മുൻഭാഗം പൂർണമായി തകർന്നു. സൈജു ഗൾഫിൽ നിന്ന് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്. ഏക സഹോദരി സജ