ഓണം ബമ്പർ ഒന്നാം സമ്മാനം ആറ്റിങ്ങലിൽ തങ്കരാജ് എന്ന ഏജൻറ് വിറ്റ് TJ 750605 ടിക്കറ്റിന്.ഇന്നലെ വൈകുന്നേരം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത് എന്ന് തങ്കരാജ് പറഞ്ഞു. ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന തങ്കരാജിന്റെ ഭഗവതി ലോട്ടറി ഏജൻസിയുടെ തിരുവനന്തപുരം പഴവങ്ങാടിയിലെ ലോട്ടറി ഏജൻസി വഴിയാണ് ടിക്കറ്റ് വിറ്റത്.