ലഹരി ഉപയോഗിക്കുന്നവർ കുടുങ്ങും..ആൽക്കോ വാൻ വർക്കലയിൽ

കേരള പോലീസിന്റെ നൂതന പദ്ധതിയായ ആൽക്കോവാൻ ഇന്ന് വർക്കല ക്ലിഫ് പരിസരത്ത് പരിശോധന തുടർന്നു.
എല്ലാവിധത്തിലുള്ള ലഹരി മരുന്നുകളും മദ്യത്തിന്റെ ഉപയോഗവും ഉമിനീർ പരിശോധന നടത്തി അപ്പോൾ തന്നെ ഫലം അറിയാനാകും എന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ലഹരി മരുന്നുകളുടെയും മറ്റും ഉപയോഗം കണ്ടെത്തി തടയുന്നതിനും വളരെയധികം ഫലപ്രദമാണ് ആൾക്കോ വാൻ. വൈകുന്നേരം 6 മണി മുതൽ ആണ് പരിശോധന തുടങ്ങിയത്…ഡി വൈ എസ് പി നീയാസിന്റ നേതൃത്വത്തിൽ ഉള്ള സംഘം ആണ് പരിശോധന നടത്തുന്നത്.
വിവിധ രൂപത്തിലുള്ള ലഹരി മരുന്നുകളുടെ കടത്തലുകളും വിപണനവും ഉപയോഗവും തടയുന്നതിലേക്കായി കേരള സർക്കാറിന്റെ നൂതന പദ്ധതിയായ യോദ്ധാവ് പ്രോഗ്രാമായി ബന്ധപ്പെട്ട നാർക്കോ സ്കാൻ ഡ്രൈവ് ബസ്സിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വർക്കല സബ്ഡിഷനിൽ വർക്കലത്തിൽ നടന്നു.ഇന്ന് വൈകുന്നേരം ആറ് മണി മുതൽ വിദേശീയരും സ്വദേശികരുമായ സന്ദർശകരടക്കം ഈ പരിപാടിക്ക് സ്വാഗതം അരുളി യുവാക്കളെയും പ്രത്യേകിച്ച് വിദ്യാർത്ഥികളെയും ലഹരി മരുന്നിന്റെ ഉപയോഗത്തിൽ നിന്ന് തടയുക എന്ന ഉദ്ദേശവുമായി എക്സൈസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നീ വകുപ്പുകളും ആയി സംയോജിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും മദ്യപിച്ചും ലഹരി മരുന്ന് ഉപയോഗിച്ചു കാണപ്പെടുന്നവരെ അപ്പോൾ തന്നെ വാനിലുള്ള ടെസ്റ്റിംഗ് മെക്കാനിസം ഉപയോഗിച്ച് ഉമിനീര് ടെസ്റ്റ് ചെയ്തു 5 മിനിറ്റിനുള്ളിൽ ഫലം കിട്ടുന്നതാണ് എന്ന് ഡി വൈ എസ് പി പറഞ്ഞു