രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ യാത്ര തുടരും. ഇന്നലെ വിശ്രമ ദിനമായിരുന്നു. പോളയത്തോട് നിന്നാണ് യാത്ര പുനരാരംഭിച്ചത് ശിവം ബീച്ച് റിസോട്ടിൽ വിശ്രമം.
ഉച്ചയ്ക്ക് നീണ്ടകരയിൽ കശുവണ്ടിതൊഴിലാളികൾ, വ്യവസായികൾ, കരിമണൽ തൊഴിലാളികൾ തുടങ്ങിയവരുമായി രാഹുൽ സംവദിക്കും. ചവറയിൽ നിന്ന് വൈകിട്ട് 3.30 ന് ആരംഭിച്ച് കരുനാഗപ്പള്ളിയിലാണ് സമാപനം. 17 ന് രാവിലെ 10ന് ഓച്ചിറ വഴി ആലപ്പുഴയിൽ പ്രവേശിക്കും.