അഗസ്ത്യാർകൂടത്തിൽ ട്രക്കിംഗിന് പോയ കർണ്ണാടക സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കർണ്ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫിയാണ് (49) മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെ 37 പേർ അടങ്ങുന്ന സംഘമാണ് അഗസ്ത്യാർ കൂടത്തിലേയ്ക്ക് പോയത്. ( Trekking man dies in Agasthyakoodam ).ബോണക്കാട് നിന്നും 9 കിലോമീറ്റർ അകലെ അട്ടയാർ – ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. മൃതദേഹം കാൽ നടയായി കൊണ്ടുവരുകയാണ്. ബോണക്കാട് വരെ വാഹനം പോകൂ എന്നതാണ് പ്രതിസന്ധി. വിതുര താലൂക്കാശുപത്രിയിലാണ് മൃതദേഹം എത്തിക്കുന്നത്.