കുത്തിവെപ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ പട്ടി കടിച്ചു


ചെമ്മരുതി പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് നായയുടെ കടിയേറ്റു. ......

ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.എസ്.വിപിനാണ് കടിയേറ്റത്.......

വലതു കൈയിലും തുടയിലും ആണ് കടിയേറ്റത്.

തുടയിലെ മുറിവ് ആഴമുള്ളതാണ്. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 

രാവിലെ 11-ന് തച്ചോട് മൃഗാശുപത്രിയിലായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന നായയാണ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനിടെ കടിച്ചത്.