ശിവഗിരിയിൽ മഹാസമാധി ദിനാചാരണം; സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യും

ശിവഗിരി: ബുധനാഴ്ച നടക്കുന്ന ശ്രീ നാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണത്തിന് ശിവഗിരിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സമാധി ദിവസം പുലർച്ചെ 5.00 ന് വിശേഷാൽ പൂജ, ഹവനം എന്നിവ നടക്കും. ഏഴ് മണിക്ക് ഡോ. ബി. സീരപാണിയുടെ പ്രഭാഷണം നടക്കും. പത്തുമണിക്ക് നടക്കുന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവർണ്ണർ
പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുധർമ്മപ്രചരണഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ബോധാനന്ദസ്വാമി സ്മൃതി നിർവ്വഹിക്കും. അഡ്വ.വി. ജോയി എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.
മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ഡോ. സി.കെ. രവി, ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവരും സമ്മേളനത്തിൽ പ്രസംഗിക്കും. തുടർന്ന് സ്വാമി സച്ചിദാനന്ദ സമാധിവർണ്ണന നിർവ്വഹിക്കും. സമ്മേളനത്തിൽ കെ.പി. കയ്യാലയ്ക്കൽ സ്മാരകഗ്രന്ഥം പ്രകാശനം ചെയ്യും