മകളെ സ്‌കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവരാന്‍ പോയ യുവതി ബസ്സിടിച്ച് മരിച്ചു

കെഎസ്ആർ‌ടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് യുവതി മരിച്ചു. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍വീട്ടില്‍ പ്രീത(39) ആണ് മരിച്ചത്. നാലാഞ്ചിറ കുരിശ്ശടി ജങ്ഷനു സമീപമാണ് അപകടം നടന്നത്. മകളെ സ്‌കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവരാന്‍ പോകുന്ന വഴിക്ക് പ്രീതയെ അതേദിശയില്‍ വന്ന ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രീതയുടെ തലയിലൂടെ ബസിന്റെ ചക്രം കയറി ഉടന്‍തന്നെ മരണം സംഭവിച്ചു. ജിജി ജോസഫാണ് പ്രീതയുടെ ഭര്‍ത്താവ്. മക്കള്‍: ജീജ, ജീന.