തിരുവനന്തപുരം വിഴിഞ്ഞം കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി . ഇന്ന് രാവിലെയോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ മൃതദേഹം കണ്ടെത്തിയത്.
വിഴിഞ്ഞം പനത്തുറ ഭാഗത്താണ് മൃതദേഹം കണ്ടത്. പനത്തുറയിൽ മത്സ്യബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസും വിഴിഞ്ഞത്ത് നിന്നുള്ള മറൈൻ എൻഫോഴ്സ്മെൻ്റും അഞ്ചുതെങ്ങിൽ നിന്നും പോയ കോസ്റ്റൽ പോലീസും സംയുക്തമായി കടലിൽ നിന്നും മൃതദേഹം കരയ്ക്കെത്തിക്കാൻ ശ്രമം തുടരുകയാണ്.
മുതലപ്പൊഴിയിൽ നിന്നും കാണാതായ മത്സ്യതൊഴിലാളികളിൽ ഒരാളുടെതാണ് മൃതദ്ദേഹമെന്നാണ് സൂചന. മൃതദേഹം വിഴിഞ്ഞത്ത് എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും