ആറ്റിങ്ങൽ: 2022 ജൂലൈ ആഗസ്ത് മാസങ്ങളിലായി നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ആറ്റിങ്ങൽ ഐ.റ്റി.ഐ യിലെ വിദ്യാർത്ഥികളെ ആദരിച്ചു. ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐയിൽ സംഘടിപ്പിച്ച പരിപാടി ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റുകളും എംഎൽഎ വിതരണം ചെയ്തു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി,എസ്, വാർഡ് കൗൺസിലർ ശങ്കർ ജി , പ്രിൻസിപ്പൽ ആർ സുധാശങ്കർ, വൈസ് പ്രിൻസിപ്പൽ വികാസ് എസ്, പിറ്റിഎ പ്രസിഡന്റ് കെ പി റോസമ്മ, സ്റ്റാഫ് സെക്രട്ടറി സുരേഷ് ജി എസ്, ഐ.റ്റി.ഐയിലെ ജീവനക്കാർ, രക്ഷകർത്താക്കൾ,ട്രെയിനികൾ തുടങ്ങിയവർ പങ്കെടുത്തു.