ചടയമംഗലം :ചടയമംഗലത്ത് വിദേശത്ത് നിന്നും ഭർത്താവ് നാട്ടിലെത്തിയ ദിവസം യുവതി തൂങ്ങി മരിച്ച നിലയിൽ.മണ്ണാംപറമ്പിൽ കിഷോറിന്റെ ഭാര്യ അടൂർ സ്വദേശിനിയായ ലക്ഷ്മി (24) ആണ് ഇന്നു ഉച്ചക്ക് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിവാഹിതയായ ലക്ഷ്മി ഇന്ന് ഉച്ചക്ക് ഭർത്താവ് വിദേശത്തുനിന്നെത്തി റൂം തുറക്കാത്തതിനാൽ അടൂരിൽ നിന്നും അമ്മ എത്തി റൂം തുറന്നപ്പോൾ ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.