ജൂണില്‍ നടന്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്‌ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദീപികയെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബോളിവുഡിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നടിയാണ് ദീപിക പദുക്കോണ്‍. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും ദീപിക തന്നെയാണ് ഒന്നാമത്. ഒരു സനിമയില്‍ അഭിനയിക്കുന്നതിന് 22 കോടിയോളം നടി വാങ്ങിക്കാറുണ്ടെന്നാണ് വിവരം. ഏറ്റവുമൊടുവില്‍ ദീപികയുടേതായി പുറത്തിറങ്ങിയ ഗ്രെഹ്‌റിയാന്‍ എന്ന ചിത്രത്തിനായി നടി 22 കോടി വാങ്ങിയിരുന്നു.