പണമിടപാടുമായി ബന്ധപ്പെട്ട തർക്കം, കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.