സിനിമ സംവിധായകനായ രാമൻ അശോക് കുമാർ (അശോകൻ താഹ) അന്തരിച്ചു.

അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് പേരു ഉറപ്പിച്ച അദ്ദേഹം വർണ്ണം സിനിമയുടെ സംവിധായകനായിരുന്നു.  
അശോകൻ- താഹ
കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറവി കൊണ്ടു. ശശികുമാറിന്റെ അസിസ്റ്റൻറ് ആയി അദ്ദേഹത്തിൻറെ 35ൽ അധികം സിനിമകൾക്ക് സഹസംവിധായകനായി.
അതിനിടെ കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാനസർക്കാർ അവാർഡ് ലഭിച്ചു...
സിംഗപ്പൂരിൽ നിന്നും എത്തി ഇവിടെ ചികിത്സയിലായിരുന്നു. 
അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് പേരു ഉറപ്പിച്ച അദ്ദേഹം വർണ്ണം സിനിമയുടെ സംവിധായകനായിരുന്നു. അശോകൻ- താഹ
 കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറവി കൊണ്ടു. ശശികുമാറിന്റെ അസിസ്റ്റൻറ് ആയി അദ്ദേഹത്തിൻറെ 35ൽ അധികം സിനിമകൾക്ക് സഹസംവിധായകനായി. പ്രവർത്തനങ്ങൾക്കായി ചെന്നൈയിൽ താമസമാക്കി.
വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസ്സിൽ മുഖ്യശ്രദ്ധ പതിപ്പിച്ചു. 
 അതിനിടെ കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാനസർക്കാർ അവാർഡ് ലഭിച്ചു.
 ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. 
 സീത ഭാര്യ. ഗവേഷണ വിദ്യാർത്ഥിയായ അഭിരാമി മകൾ. സിംഗപ്പൂരിൽ താമസമാക്കിയ അശോകൻ വർക്കല സ്വദേശിയാണ്.