തിരുവനന്തപുരം: ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകലാശാല നിയമനത്തിൽ ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം. ഇങ്ങനെ പറയാന്‍ ഗവര്‍ണര്‍ക്ക് എന്തധികാരം?.ഇങ്ങനെ പറയാന്‍ അദ്ദേഹം ആരാണ്? . ഇതാണോ ഗവര്‍ണര്‍പദവികൊണ്ട് ഉദ്ദേശിക്കുന്നത്? സ്റ്റാഫിന്‍റെ ബന്ധുവായാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.