ചിതറ ഗവൺമെന്റ് എൽപിഎസിലെ നാല് സിയിൽ പഠിക്കുന്ന അഫ്സൽ എന്ന വിദ്യാർത്ഥിക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 11:30 മണിയോടുകൂടിയാണ് സംഭവം നടക്കുന്നത്. കുട്ടിക്ക് ടോയ്ലറ്റിൽ വെച്ചാണ് കടിയേറ്റത് പരിസരപ്രദേശം മുഴുവൻ കാടുപിടിച്ച് നിലയിലാണ്. അപ്പോൾ തന്നെ കുട്ടിയെ കടയ്ക്കൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും അവിടെന്ന് പ്രാഥമിക നടപടികൾക്ക് ശേഷം തിരുവനന്തപുരംഎസ് എ റ്റി യിലേക്ക് മാറ്റി. കുട്ടി 24 മണിക്കൂർ ഒബ്സർവേഷനിലാണ്.
മടത്തറ തുമ്പമൺ തൊടി മുജീബിന്റെ മകനാണ് അഫ്സൽ