ആറ്റിങ്ങൽ ദേശീയപാതയിൽ മാമം ആറിൽ പന്തക്കോട്ട് കടവിൽ ചാക്കിൽ പൊതിഞ്ഞ 500 ന്റെ നോട്ടുകൾ

ആറ്റിങ്ങൽ ദേശീയപാതയിൽ മാമം ആറിൽ പന്തക്കോട്ട് കടവിൽ ചാക്കിൽ പൊതിഞ്ഞ 500 ന്റെ നോട്ടുകൾ നാട്ടുകാരിൽ കൗതുകമുണർത്തി രാവിലെ കുളിക്കാനിറങ്ങിയവരാണ് ചാക്കു കൂട്ടുകൾ കണ്ടത്. 500 ന്റെ കെട്ടുകളാണ് കാണപ്പെട്ട 2 കെട്ടുകളിലും നിറച്ചിരുന്നത്. ഷൂട്ടിംഗിനായുള്ളത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് കാഴ്ചക്കാർ പറയുന്നു. എന്തായാലും ഇത് ഇവിടെ ഉപേക്ഷിച്ചതിൽ ദുരൂഹതയുണ്ട്. അന്വേഷണം വേണ്ടിയിരിക്കുന്നു.

ആറ്റിങ്ങൽ മാമം ഭാഗത്ത് 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകൾ കണ്ടെത്തിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെയാണ് നദിയിൽ കാർഡ് ബോർഡ് ബോക്സുകൾ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൂടുതൽ നാട്ടുകാർ സ്ഥലത്ത് എത്തി. നദിയിൽ കുളിക്കാനെത്തിയ നാട്ടുകാരനായ ബിനുവാണ് പെട്ടികൾ കരയ്ക്ക് എത്തിച്ചത്.

തുറന്നു നോക്കിയപ്പോഴാണ് ഒരു വശത്ത് മാത്രം പ്രിന്റ് ചെയ്ത 500ന്റേതെന്ന് തോന്നിപ്പിക്കുന്ന നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസിൽ വിവരമറിയിച്ചെങ്കിലും ആരുമെത്തിയില്ല. രണ്ട് പെട്ടികളിലായാണ് നോട്ടുകൾ ഉപേക്ഷിച്ചനിലയിൽ നദിയിൽ നിന്ന് കണ്ടെത്തിയത്.


ഇത് സിനിമാ ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന നോട്ടുകൾ ആണെന്നാണ് നിഗമനം. ഒരു വശത്ത് ഫോർ ഷൂട്ടിങ് ഒൺലി എന്ന് സീൽ ചെയ്തിട്ടുണ്ട്. ഈ പെട്ടികൾ നാട്ടുകാർ പോലീസിന് കൈമാറുമെന്ന് അറിയിച്ചു.