തമിഴ്നാട് കടയനല്ലൂർ സ്വദേശിയായ മുഹമ്മദ് അക്രം എന്ന യുവാവിനെയാണ് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടിയത്.
തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസിൽ നിന്നുമാണ് ഇദ്ദേഹത്തെ 27 ലക്ഷം രൂപയുമായി പിടിച്ചത്.
എക്സൈസ് വിഭാഗത്തിന്റെ പ്രത്യേക വാഹനപരിശോധനയിലാണ് അക്രമിനെ കണക്കിൽപ്പെടാത്ത തുകയുമായി
കണ്ടെത്തിയത്.
ഇദ്ദേഹത്തെ പിന്നീട് പൊലീസിന് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.