2022ൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും അഡ്വ. വി ജോയ് എം.എൽ.എ നിർവഹിച്ചു

വർക്കല: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വർക്കല-വട്ടപ്ലാമൂട് ഗവ.ഐ.ടി.ഐയിൽ നിന്നും ഒൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് 2022ൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും അഡ്വ. വി ജോയ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ,വൈസ് പ്രസിഡന്റ് ആർ ലിനീസ് ബ്ലോക്ക് പഞ്ചായത്തംഗം ജെസ്സി,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ വിഷ്ണു,പി.ടി.എ പ്രസിഡന്റ് വസന്തകുമാരി,സ്റ്റാഫ് കൗൺസിൽ പ്രശാന്തി,ട്രെയിനീസ് കൗൺസിൽ നന്ദു തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ റോഷിമോൾ സ്വാഗതവും ട്രെയിനിംഗ് ഇൻസ്ട്രക്ടർ ബെൻസൺ ബാബു നന്ദിയും പറഞ്ഞു.