ആറ്റിങ്ങൽ ആലംകോട് പള്ളിമുക്ക് കാട്ടുവിളവീട്ടിൽ ഷാജഹാൻ (67)അന്തരിച്ചു.

ആറ്റിങ്ങൽ ആലംകോട് പള്ളിമുക്ക് കാട്ടുവിളവീട്ടിൽ ഷാജഹാൻ അന്തരിച്ചു. 67 വയസ്സായിരുന്നു. കബറടക്കം ഇന്ന് (25-7 -22 ) പകൽ മൂന്നിന് മണ്ണൂർഭാഗം ജമാഅത്തിൽ നടക്കും... ഒരു മാസമായി രോഗബാധിതനായി തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നാലു ദിവസം മുൻപ് വീട്ടിലെത്തിയിരുന്നു. ഇന്ന് രാവിലെ 9 നാണ് അന്ത്യം സംഭവിച്ചത്. ആറ്റിങ്ങൽ ട്രഷറി ജംഗ്ഷനിൽ വിശ്വാസ് മെഡിക്കൽസിന് എതിർവശത്ത് കണ്ണടകളും വാച്ചും റിപ്പയർ ചെയ്തിരുന്ന ഷാജഹാൻ ജനങ്ങൾക്ക് ഏറെ ഇഷ്ടവും സ്നേഹവുള്ള ആളായിരുന്നു. എല്ലാപേരോടും ചിരിച്ചു മാത്രം സംസാരിച്ചിരുന്ന ഷാജഹാൻ നാട്ടുകാരുടെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. ഷാജഹാന്റെ പെട്ടെന്നുള്ള വേർപാട് പരിചയക്കാർക്ക് വലിയ നഷ്ടം തന്നെയാണ്.. ഭാര്യ: ആബിദാബീവി.. മക്കൾ : ഷംന, ഷൈനി. മരുമക്കൾ: സെയ്ഫുദീൻ , സലിം.