രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വോട്ടെടുപ്പിനായി തൃക്കാക്കര സജ്ജം

കൊച്ചി:രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വോട്ടെടുപ്പിനായി തൃക്കാക്കര സജ്ജം.തൃക്കാക്കരയുടെ ഇനിയുള്ള നാല് വർഷത്തെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത് രണ്ടുലക്ഷത്തോളം വോട്ടർമാരാണ്. ഇവർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്.

രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിക്കും. ഉപതെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബൂത്തുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.