തോട്ടയ്ക്കാട് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ക്രമസമാധാനം തകർക്കുന്ന തരത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി കരവാരം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുടെ മകൻ ഉൾപ്പെടെയുള്ളവർക്ക് പരിക്ക് ഏറ്റിരുന്നു ഇവർക്ക് വേണ്ടി ഭരണ സ്വാധീനം ഉപയോഗിച്ച് പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ പരസ്യമായി ഇടപെട്ടത്തിലൂടെ ബിജെപി -സിപിഎം അവിശുദ്ധ കൂട്ടുകെട്ട് പുറത്തായിരിക്കുകയാണ്. സിപിഎം നേതൃത്വ നൽകുന്ന കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സിപിഎം ലെ തന്നെ ഒരു വിഭാഗം അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ.മറു വിഭാഗത്തെ സംരക്ഷിച്ചു നിർത്തിയ ബിജെപി കരവാരം പഞ്ചായത്ത് ഭരണസമിതിക്ക് ഉള്ള പ്രത്യോപകാരമാണ് ഇപ്പോൾ സിപിഎം ന്റെ ഭാഗത്തു നിന്നും തിരികെ ഉണ്ടാകുന്നത്.ഇവർക്ക് സംരക്ഷണം നൽകുന്നതിലൂടെ പ്രദേശത്തെ ക്രമസമാധാനം തകർക്കുന്നവരോടൊപ്പം നിൽക്കുന്ന സമീപനമാണ് സിപിഎം നടത്തുന്നത്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുകയാണെന്ന് കോൺഗ്രസ്സ് തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.ഇനിയും ക്രമസമാധാനം തകർക്കുന്ന നിലയുണ്ടായാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.