പുത്തൻ പ്രതീക്ഷകളുമായി ഇന്ന് വിഷു,ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി

കൊച്ചി:ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. കൊവിഡ് ആശങ്കകൾക്ക് ഇളവ് വന്നതിന് ശേഷമുളള ആദ്യവിഷുവാണിത്.

വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്.

ശബരിമല, ഗുരുവായൂര്‍, ചോറ്റാനിക്കര തുടങ്ങി സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴലായി നിന്നിരുന്ന കോവിഡ് ഭീതി ഇക്കുറി മാറി നില്‍ക്കുന്നതിനാല്‍ ആഘോഷങ്ങള്‍ വീണ്ടും സജീവമാകുകയാണ്.

പൊതു സ്ഥലങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും മുന്‍ വര്‍ഷത്തേതു പോലുള്ള നിയന്ത്രണങ്ങളില്ല. അതേസമയം മാസ്‌ക് അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.