*അയിരൂർ എം.ജി.എം. മോഡൽ സ്കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന് ലഭിച്ച രാജ്യപുരസ്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.പൂജ ഏറ്റുവാങ്ങുന്നു*
വർക്കല : അയിരൂർ എം.ജി.എം. മോഡൽ സ്കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ ലഭിച്ചു. കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പ്രിൻസിപ്പൽ ഡോ. എസ്.പൂജ അവാർഡ് ഏറ്റുവാങ്ങി.
വിദ്യാർഥികളായ എസ്.ശ്രീദേവ്, ആദിൽ മുഹമ്മദ്, എഫ്.എൻ.അൻസൽ, ബി.കൃഷ്ണ, ജെ.എസ്.ദേവിക, ശിഖാ ശ്യാം, ഡി.എസ്.ദേവിക, ബന്ധുര ബി.നായർ, ജെ.പി.ജോഷ്മി, നവനീത് ബിനു, അഭിൻ എസ്.കുമാർ, എസ്.അഭിൽ, എസ്.അഭിനവ് എന്നിവർ രാജ്യപുരസ്കാറിന് അർഹരായി.
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും വിദ്യാർഥികളെ പരിശീലിപ്പിച്ച സ്‌കൗട്ട് ട്രെയിനർമാരായ എസ്.ആർ.പ്രവിൻ, സി.ബിനുകുമാർ എന്നിവർ മെഡൽ ഓഫ് മെറിറ്റ് അവാർഡ് ഗവർണറിൽനിന്ന് ഏറ്റുവാങ്ങി.