*നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ഉത്സവാ ഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു*
കല്ലമ്പലം : നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് 6-നും 6.30-നും മധ്യേ ക്ഷേത്രം തന്ത്രി കുളക്കട നമ്പിമoം രമേശ് ഭാനുഭാനു പണ്ടാരത്തിലും ക്ഷേത്രം മേൽശാന്തി രാജു ഗോപാലൻ പോറ്റിയുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നിന്നുകൊണ്ടുവരുന്ന തിരുവാഭരണങ്ങൾ ശങ്കരനാരായണസ്വാമിയുടെ വിഗ്രഹത്തിൽ അണിയിക്കും. ഉത്സവത്തിന് മുന്നോടിയായുള്ള ഉരുൾ പുലർച്ചെ 3 -ന് എത്തിച്ചേരും. പത്ത് ദിവസത്തെ ചടങ്ങുകൾക്കുശേഷം മേയ് 7-ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.
28- 6.45-ന് ചാക്യാർകൂത്ത്, രാത്രി 8.30-ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.
29- ന് രാത്രി 8-ന് മേജർസെറ്റ് കഥകളി. 30-ന് രാവിലെ 10-ന് ഭജൻ, രാത്രി 9 -ന് നൃത്തനൃത്യങ്ങൾ.
മേയ് 1-ന് 6-ന് നൃത്തനൃത്യങ്ങൾ, രാത്രി 8.40-ന് നാടകം.
2-ന് 9-ന് ഓട്ടൻതുള്ളൽ, രാത്രി 7.30-ന് മേജർസെറ്റ് കഥകളി.
3-ന് 7.30-ന് നൃത്തനൃത്യങ്ങൾ, 9-ന് നാടകം. 4-ന് രാവിലെ 9-ന് ഓട്ടൻതുള്ളൽ, രാത്രി 7-ന് മാനസജപലഹരി, 9-ന് നൃത്തനൃത്യങ്ങൾ.
5-ന് രാവിലെ 9-ന് ശീതങ്കൻ തുള്ളൽ, 10.30-ന് ഭക്തിഗാനമേള, 9-ന് ഗാനമേള.
6-ന് രാവിലെ 7.15-ന് ദർശനാവട്ടത്തേക്കുള്ള എഴുന്നള്ളത്ത് പുറപ്പെടുന്നു, 1.30-ന് ഉത്സവ ഘോഷയാത്ര കിഴക്കേനടയിൽ നിന്നു പുറപ്പെടും 4.40 ന് ദർശനാവട്ടത്തേക്ക് തിരിച്ചെഴുന്നള്ളത്ത് .
7-ന് രാവിലെ 9-ന് മേൽ 10.30-നകം കൊടിയിറക്കം, 4.30-ന് ആറാട്ടു എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, 9-ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, കൊടിമരച്ചുവട്ടിൽ പറ വഴിപാട് തുടർന്ന് ആകാശദീപക്കാഴ്ച.