*കൊലപാതക ശ്രമം പ്രതി പിടിയിൽ*

ടയ്ക്കാവൂർ: അഞ്ചുതെങ്ങ് വസ്ത്ര വ്യാപാരശാലയിൽ മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമായെത്തി കടയുടമയെയും സഹോദരനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചവർക്ക് ഒളിവിൽ താമസിക്കാൻ സൗകര്യങ്ങൾ ചെയ്തുകൊടുത്തയാളെ അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റുചെയ്തു.
അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് ചൗക്കവിളാകം വീട്ടിൽ സബീർഖാനാണ് (36) പിടിയിലായത്. സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ ഓട്ടോയിൽ നിലമേൽ എത്തിച്ചു ഒളിവിൽ കഴിയാനുള്ള സൗകര്യങ്ങൾ ഒരുക്കിയത് സബീർഖാനായിരുന്നു. വർക്കല ഡിവൈ.എസ്.പി നിയാസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ചുതെങ്ങ് എസ്.എച്ച്.ഒ ചന്ദ്രദാസ്, എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒമാരായ ഷിബു, ഡീൻ, ഷാൻ, സി.പി.ഒ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.