കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം കോൺഗ്രസ് അംഗങ്ങൾ നിർത്തിവെപ്പിച്ചു.

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം കോൺഗ്രസ് അംഗങ്ങൾ നിർത്തിവെപ്പിച്ചു.നിയമപ്രകാരം കരട് ബഡ്ജറ്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അവതരിപ്പിക്കുകയും ആവശ്യമുള്ള ഭേദഗതികളും നിർദ്ദേശങ്ങളും നടപ്പിലാക്കി മറ്റു സ്റ്റാൻഡിങ് കമ്മിറ്റികളുടെ ശുപാർശയോടെ ജനറൽ കമ്മിറ്റിയിൽ ബഡ്ജറ്റ് അവതരിപ്പിക്കേണ്ടത് എന്നാൽ മേൽസൂചിപ്പിച്ച യാതൊരു നടപടികളും സ്വീകരിക്കാതെ വൈസ് പ്രസിഡൻറ് ശ്രീജ ഉണ്ണികൃഷ്ണൻ ബഡ്ജറ്റ് അവതരിപ്പിക്കാൻ പഞ്ചായത്ത് ഹാളിൽ എത്തിയത്.പ്രതിപക്ഷാംഗങ്ങൾ  കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജെ.സജി കുമാറിൻറെ നേതൃത്വത്തിൽ ചട്ടവിരുദ്ധ ചൂണ്ടിക്കാണിക്കുകയും ബഡ്ജറ്റ് നിർത്തിവെപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിപക്ഷാംഗങ്ങളായ എ.നിഹാസ്,ശോഭറ് റി.എസ്,അഫ്സൽ എസ്.ആർ, എ.ജെ ജിഹാദ്,ബൻഷ ബഷീർ എന്നിവർ യോഗം ബഹിഷ്കരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുറത്ത് ധർണ നടത്തുകയും ചെയ്തു. ശേഷം ബി.ഡി.ഒ വിളിച്ചു ചേർത്ത യോഗത്തെ തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി കൂടുകയും കരട് ബഡ്ജറ്റ് അവതരിപ്പിച്ച്  ആവശ്യമായ ഭേദഗതികളും നിർദ്ദേശങ്ങളും കൂട്ടിച്ചേർക്കുകയും ചെയ്തതോടെ 12 മണിക്ക് ബഡ്ജറ്റ് സമ്മേളനം പുനരാരംഭിച്ചു.