*പണമില്ല; ഈ വര്‍ഷവും ലീവ് സറണ്ടര്‍ ഇല്ല*


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം ഇത്തവണയും നീട്ടി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. കഴിഞ്ഞ വര്‍ഷത്തേത് ഇതുവരെ കൊടുത്തിട്ടില്ല. അതിനു മുന്‍വര്‍ഷത്തേതും നീട്ടിവെച്ചു. പിന്നീട് പി.എഫിലേക്കു മാറ്റി.
2022-'23ലെ ആനുകൂല്യം ജൂണ്‍ 30 വരെ നീട്ടി ബുധനാഴ്ച ഉത്തരവിറങ്ങി. വരുന്ന സാമ്പത്തികവര്‍ഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരാന്‍ ഇടയുള്ളതിനാല്‍ ഇത് ഇനിയും നീട്ടിവെച്ചേക്കും.

ഒരു വര്‍ഷത്തെ ലീവ് സറണ്ടര്‍ നല്‍കാന്‍ വേണ്ടത് 2500 കോടിരൂപയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020-21 സാമ്പത്തിക വര്‍ഷം മുതലാണ് ലീവ് സറണ്ടര്‍ നല്‍കാതായത്. ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ മൂന്നുശതമാനം ക്ഷാമബത്തകൂടി അനുവദിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടുശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്