*പണിമുടക്കിയവർക്ക് രണ്ടു ദിവസത്തെ ശമ്പളംപോകും*

തിരുവനന്തപുരം: പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് രണ്ടുദിവസത്തെ ശമ്പളം നഷ്ടപ്പെടും. പണിമുടക്ക് ദിവസങ്ങളിൽ ബാധകമാക്കിയ ഡയസ്‌നോണിനുപകരം അവധി അനുവദിക്കാൻ സർക്കാരിന് നിയമതടസ്സമുള്ളതാണ് കാരണം.

ഡയസ്‌നോൺ പ്രഖ്യാപിച്ചാൽ ആ ദിവസങ്ങളിലെ ശമ്പളം പിടിക്കണം. എന്നാൽ, പലപ്പോഴും പണിമുടക്കിയ ദിവസങ്ങൾ അവധിയാക്കി മാറ്റാൻ ജീവനക്കാരെ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി 2021 ഫെബ്രുവരിയിൽ വിധിച്ചു. ഇതിനെതിരേ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. എന്നാൽ, വിധി സ്റ്റേ ചെയ്തിട്ടില്ല. കേസ് ഇപ്പോഴും സുപ്രീംകോടതിയിലാണ്. ഈ മാസത്തെ ശമ്പളബില്ലുകൾ തയ്യാറായതിനാൽ മേയ് മാസത്തിൽ കിട്ടുന്ന ഏപ്രിലിലെ ശമ്പളത്തിൽനിന്നാവും രണ്ടുദിവസത്തെ ശമ്പളം കുറയ്ക്കുക