കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള 2022 ന് തിരുവനന്തപുരം കനകക്കുന്നിൽ തിരി തെളിഞ്ഞിരിക്കുകയാണ്. ഇനി എല്ലാ വഴികളും കനകക്കുന്നിലേക്ക്.

✳️ എല്ലാ വഴികളും ഇനി കനകക്കുന്നിലേക്ക്...

ഇനി 12 നാളുകള്‍...ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള സംരംഭകര്‍ തയാറാക്കുന്ന കരകൗശല വസ്തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള തനി നാടന്‍ ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന 250 സ്റ്റാളുകള്‍...

 15 സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ ലഭ്യമാകുന്ന 25  സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന വമ്പന്‍ ഫുഡ് കോര്‍ട്ട്... ഇന്ത്യയുടെ സാംസ്‌ക്കാരിക തനിമ വെളിപ്പെടുത്തുന്ന കലാപ്രകടനങ്ങള്‍ മിഴിവേകുന്ന രാവുകള്‍... 

  കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള 2022 ന് തിരുവനന്തപുരം കനകക്കുന്നിൽ തിരി തെളിഞ്ഞിരിക്കുകയാണ്. ഇനി എല്ലാ വഴികളും കനകക്കുന്നിലേക്ക്.

   ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സരസ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രി. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി.  തൊഴിൽ- പൊതു വിദ്യവിഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി  മുഖ്യാതിഥിയായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് വിഷയാവതരണം നടത്തി.

#കുടുംബശ്രീ  #Kudumbashree 
#saras #സരസ് #തിരുവനന്തപുരം #Thiruvananthapuram #kanakakkunnu  #കനകക്കുന്ന് #ആജീവിക #Ajeevika